രാവിലെ നേരത്തെ എണീറ്റ് ദേഹം മുഴുവൻ എണ്ണ പുരട്ടി വ്യായാമവും ചെയ്തു അന്ന് വന്ന ദിനപത്രം എടുത്ത് വിവാഹ കോളത്തിൽ ഒരു പരതലാണ് പ്രധാന ജോലി. വർഗീസേട്ടൻറെ ഇളയ മകന് വിവാഹ ആലോചന നടക്കുന്നുണ്ട് നഴ്സിനെ തന്നെ വേണം. നേഴ്സ് ആകുമ്പോൾ കാനഡയിലേക്ക് എളുപ്പം വിസ കിട്ടും. എങ്ങനെയെങ്കിലും കാനഡയിലേക്ക് അവരെ പറഞ്ഞയക്കണം. പിന്നാലെ വർഗീസ് ചേട്ടനും ഒന്ന് പോണം .പിന്നെ പത്രത്തിൽ നിന്നും പറ്റിയ നമ്പർ എടുത്തു ഓരോ വീട്ടിലേക്കും വിളിച്ചു അന്വേഷണവും തുടങ്ങും. ഇതൊരു പതിവ് കാഴ്ചയായിരുന്നു.
വർഗീസ് ചേട്ടൻറെ ആഗ്രഹങ്ങളെല്ലാം സഫലീകരിക്കട്ടെ എന്ന് മനസ്സിൽ ആഗ്രഹിച്ചു കൊണ്ട് കുറച്ചു നാളുകൾക്ക് ശേഷം ഞാനവിടെ നിന്നും മറ്റൊരിടത്തേക്ക് യാത്രയായി.

Comments