ഗുരുവും ശിഷ്യനും


ഗൗഡിയ വൈഷ്ണവ ഗുരുവും ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസിന്റെ നേതാവുമാണ് ഭക്തി വിജ്ഞാന ഗോസ്വാമി. ഭക്തി യോഗ പരിശീലകനും പ്രസംഗകനുമായ ഭക്തി വിജ്ഞാന ഗോസ്വാമി രണ്ട് പതിറ്റാണ്ടായി റഷ്യയിലെ ഇസ്‌കോൺ കമ്മ്യൂണിറ്റികളുടെ നേതാവാണ്. 
         ഒരു യോഗ പരിശീലന കേന്ദ്രത്തിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. വളരെ സൗമ്യതയോടെ ഉള്ള സംസാരവും ലളിതമായ ജീവിതരീതിയുമാണ് അദ്ദേഹത്തിൻറെത്. ഉദ്യാനത്തിലെ പൂക്കളെയും ചെടികളെയും തലോടിക്കൊണ്ട് നടന്നുനീങ്ങുന്ന അദ്ദേഹത്തിൻറെ രൂപം മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നുണ്ട്. 
തികഞ്ഞ കൃഷ്ണ ഭക്തനായ അദ്ദേഹത്തിന് ഒരുപാട് ശിഷ്യൻമാർ ഉണ്ട്.ഭാരതത്തിൻറെ പാരമ്പര്യത്തെ വിളിച്ചോതുന്ന കാഷായവസ്ത്രവും രുദ്രാക്ഷമാലയും അദ്ദേഹത്തിൻറെ ജീവിതശൈലിയുടെ ഭാഗമായി കഴിഞ്ഞിരുന്നു.
ഇന്നത്തെ കാലഘട്ടത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ജീവിത ശൈലി.കൂടെ അദ്ദേഹത്തിൻറെ പ്രിയപ്പെട്ട ശിഷ്യനും ഉണ്ട്. ബന്ധങ്ങളുടെ വേലിക്കെട്ടുകളും എല്ലാ സൗഭാഗ്യങ്ങളും വലിച്ചെറിഞ്ഞു ഗുരുവിനെ സേവിക്കാൻ ഇറങ്ങിയതാണ് അവൻ. ഗുരുവിന് ഭക്ഷണം തയ്യാറാക്കുക. ഗുരുവിൻറെ വസ്ത്രങ്ങൾ കഴുകിയുണക്കി ഭദ്രമായി സൂക്ഷിക്കുക.അങ്ങനെ എല്ലാം വളരെ കൃത്യതയോടെയും സന്തോഷത്തോടെയും അവൻ ചെയ്തു പോന്നു. ഗുരുവിനെ അത്രമേൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ശിഷ്യനെ നമുക്ക് ഇന്നീ ലോകത്ത് കാണാനാവില്ല.ഒരു ആത്മീയ ജീവിതത്തിന്റെ ഏറ്റവും നല്ല അളവുകോൽ അതിന്റെ ആനന്ദങ്ങളല്ല, മറിച്ച് അതിന്റെ അനുസരണമാണ്. ജീവിതം എന്താണെന്നും അത് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നും നമുക്ക് മനസ്സിലാക്കിത്തരാൻ ഒരു ഗുരുവിനു മാത്രമേ കഴിയൂ. നന്ദി..

Comments