സന്തോഷം നിറഞ്ഞ കുട്ടിക്കാലം. എല്ലാ ശനിയും ഞായറും ഉത്സവത്തിൻറെ പ്രതീതി ആയിരുന്നു. ഇങ്ങനെ ഒരു ദിവസം ഇനി ഉണ്ടാവില്ല എന്ന് വിചാരിച്ചിട്ട് ആവണം ഒച്ചയും ബഹളങ്ങളും തമാശകളും നിറഞ്ഞതായിരുന്നു ഓരോ ദിവസവും. തിരക്കൊഴിയാത്ത അടുക്കളയും പണിതീരാത്ത വീടും അതാണ് എൻറെ മനസ്സിൽ എന്നും. നാട്ടുകാർ പരക്കെ പറഞ്ഞു തുടങ്ങി. ആ വലിയ വീട് അല്ലേ അത് പണി തീരാത്ത വീട് ആണ് എന്നും എന്തെങ്കിലുമൊക്കെ പണികൾ കാണും. നാട്ടുകാർ പറഞ്ഞത് ശരിയാണ് പണിതീരാത്തവീട് തന്നെയാണ്. വീടിൻറെ ഉമ്മറത്ത് കളിക്കാൻ പറ്റില്ല ഒന്നുകിൽ മണൽ അല്ലെങ്കിൽ മെറ്റൽ അതുമല്ലെങ്കിൽ കരിങ്കല്ല് എന്തെങ്കിലുമൊക്കെ കാണും.

Comments