പ്രിയ സുഹൃത്ത്

 

പ്രിയ സുഹൃത്ത് എന്നതിനേക്കാൾ എനിക്ക് സഹോദരനെ പോലെ ആയിരുന്നു. ഞങ്ങളുടെ എല്ലാ യാത്രകളും ഒരുമിച്ചായിരുന്നു. എനിക്ക് വാങ്ങി തന്ന പുതിയ സൈക്കിളിൽ ആയിരുന്നു  യാത്രകൾ. യാത്രകൾ പലതും അവസാനിക്കുന്നത് പുഴയുടെ തീരത്തോ കടൽ തീരത്തോ ആയിരിക്കും. ഒഴുകുന്ന പുഴയും, കരയിലേക്ക് ആർത്തിരമ്പി വരുന്ന തിരമാലകളെയും നോക്കിയിരിക്കുന്ന കുറെ മനുഷ്യ ജന്മങ്ങളെ കാണാം. പലപ്പോഴും ഞങ്ങൾ അവരുമായി ചങ്ങാത്തം കൂടാറുണ്ട്. അവരുടെ വ്യത്യസ്ത അനുഭവങ്ങളും വ്യത്യസ്ത ചിന്താരീതികളും ഞങ്ങളെ വേറൊരു തലത്തിലേക്ക് എത്തിക്കാറുണ്ട്. മറ്റുള്ളവരെക്കാൾ വ്യത്യസ്തരായി ഇരിക്കാൻ ഞങ്ങളും ആഗ്രഹിച്ചു. അതിൻറെ പ്രതിഫലനമെന്നോണം ഒരുദിവസം ഒരാളെയെങ്കിലും ഞങ്ങൾ ആവുന്ന തരത്തിൽ സഹായിക്കും എന്നുള്ള ദൃഢനിശ്ചയത്തോടെ ഞങ്ങൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു. 

Comments