ബാധ്യതകൾ ഒന്നുമില്ലാതിരുന്നിട്ടും മറ്റുള്ളവരുടെ ദിവസേനയുള്ള ഉപദേശം കേട്ട് മടുത്തു അവസാനം തീരുമാനിച്ചു ജോലിക്ക് പോകാം അങ്ങനെ വിദേശത്തേക്ക് പോയി പുതിയ സ്ഥലം, പുതിയ ആളുകൾ, പുതിയ ജീവിത രീതി കാലത്തിനൊപ്പം സഞ്ചരിക്കാൻ ആവാതെ ഒമ്പതുവർഷം ഇപ്പോൾ എവിടെയോ എത്തി നിൽക്കുന്നു നമ്മളറിയാതെ നമ്മുടെ സമയവും ഊർജ്ജവും വലിച്ചെടുക്കാൻ കഴിയുന്ന ഒരു മാസ്മരിക ലോകത്തായിരുന്നു ഞാൻ. അതിൽ നിന്നും പുറത്തു കടന്നപ്പോൾ സ്വാതന്ത്ര്യം കിട്ടിയ അനുഭൂതി.യാന്ത്രികമായി ചലിച്ചു കൊണ്ടിരിക്കുന്ന മനസ്സ് ഇപ്പോൾ പൂർവ്വസ്ഥിതി പ്രാപിച്ചിരിക്കുന്നു. സന്തോഷവും സമാധാനവും തിരിച്ചുവന്നിരിക്കുന്നു.

Comments