ഏറെ നാളത്തെ ആഗ്രഹമായിരുന്നു നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട കുഞ്ഞുണ്ണിമാഷിനെ നേരിട്ട് കാണണം എന്നുള്ളത്.ഇന്ന് ഞങ്ങളുടെ യാത്ര അദ്ദേഹത്തിന് വീട്ടിലേക്ക് ആയിരുന്നു. സുഹൃത്തിനൊപ്പം സൈക്കിളിലായിരുന്നു യാത്ര. മാഷിൻറെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.അദ്ദേഹം ഞങ്ങളെ അടുത്തേക്ക് വിളിച്ചു. അദ്ദേഹത്തിൻറെ കാൽതൊട്ട് നമസ്കരിച്ചു .നിലത്തിരുന്ന് കൊണ്ട് ഞങ്ങൾ മാഷ് പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേട്ടിരുന്നു സംസാരിക്കാൻ തീരെ വയ്യ എങ്കിലും അദ്ദേഹം ഞങ്ങളുടെ വിശേഷങ്ങൾ എല്ലാം ചോദിച്ചു അറിയുന്നുണ്ട്. കുറച്ചുനേരം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ പറ്റിയത് ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു. നല്ലോണം വായിക്കണം നല്ലോണം പഠിക്കണം എന്നുപറഞ്ഞുകൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചു. മനോഹരമായ കുറച്ച് നിമിഷങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച മാഷിന് ഒരായിരം നന്ദി..

Comments